മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംഎല്‍എക്കും മകനും ഇഡി സമന്‍സ് അയച്ചു. ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കിനും മകന്‍ വിഹാങ്കിനുമാണ് ഹാജരാകാനായി ഇഡി സമന്‍സ് അയച്ചിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേന എംഎല്‍എക്കും മകനും ഇഡി സമന്‍സ് അയച്ചു
ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക്കിനെയും മകന്‍ വിഹാങ്കിനെയുമാണ് ഹാജരാകാനായി ഇഡി വിളിപ്പിച്ചത്. നേരത്തെ ഒന്നിലധികം തവണ ഇഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഇരുവരും ഹാജരായിരുന്നില്ല.
ടോപ് സെക്യൂരിറ്റി ഗ്രൂപ്പുമായി സംശയാസ്‌പദമാകമായ ഇടപാടുകള്‍ നടത്തിയതായി ഇഡിക്ക് തെളിവ് ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇത് രണ്ടാം തവണയാണ് പ്രതാപ് സര്‍നായിക്കിന് ഇഡിയുടെ സമന്‍സ് ലഭിക്കുന്നത്. അദ്ദേഹത്തിന്‍റെ വീട് ഇഡി റെയ്‌ഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നവംബര്‍ 24ന് എംഎല്‍എയെ വിളിപ്പിച്ചത്. ക്വാറന്‍റൈയിനിലായതിനാല്‍ ഹാജരാകാന്‍ സമയം വേണമെന്നായിരുന്നു എംഎല്‍എ അന്ന് പ്രതികരിച്ചത്. ചൊവ്വാഴ്‌ചയോടെ പ്രതാപ് സര്‍നായിക്കിന്‍റെ ക്വാറന്‍റൈയിന്‍ അവസാനിക്കും.
മകന്‍ വിഹാങ്കിന് ഇത് നാലാം തവണയാണ് ഇഡി സമന്‍സ് അയക്കുന്നത്. നവംബര്‍ 24ന് എംഎല്‍എയുടെ വസതിയും സ്ഥാപനങ്ങളും റെയ്‌ഡ് ചെയ്യുന്നതിനിടെ വിഹാങ്കിനെ ഇഡി 5 മണിക്കൂറോളം ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസം ഹാജരാകാനും ഇഡി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ഹാജരായിരുന്നില്ല. സമന്‍സ് ലഭിച്ചിട്ടും മൂന്ന് തവണയും ഇഡിക്ക് മുമ്പാകെ വിഹാങ്ക് ഹാജരായില്ല. കഴിഞ്ഞ ദിവസം പ്രതാപ് സര്‍നായിക്കിന്‍റെ അടുത്ത സഹായിയായ അമിത് ചന്ദോളിനെ ഇഡി അറസ്റ്റ് ചെയ്‌തിരുന്നു. ടോപ്‌സ് സെക്യൂരിറ്റി ഗ്രൂപ്പിന്‍റെ പ്രൊമോട്ടറായിരുന്ന അമിത് ചന്ദോളിനെ കേസുമായി ബന്ധപ്പെട്ടാണ് ഇഡി അറസ്റ്റ് ചെയ്‌തത്.