ന്യൂഡൽഹി: ജാമിയ മിലിയ വിദ്യാർഥികളുടെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി ശശി തരൂർ എംപി. സർവകലാശാലയിലും ഷഹീൻ ബാഗിലും നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തായിരുന്നു അദ്ദേഹം ഐക്യദാര്‍ഢ്യ പ്രഖ്യാപനം നടത്തിയത്. ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര, മുൻ സീലാംപൂർ എംഎൽഎ മത്തീൻ അഹമ്മദ് എന്നിവരും പ്രതിഷേധത്തിർ പങ്കെടുത്തു.
ജാമിയ മിലിയ വിദ്യാർഥികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശശി തരൂര്‍ - ശശി തരൂർ എം പി
പൗരത്വ നിയമ ഭേദഗതിക്കെതിരെ സർവകലാശാലയിലും ഷഹീൻ ബാഗിലും നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തായിരുന്നു ശശി തരൂര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്
ജാമിയ മിലിയ വിദ്യാർഥികൾക്ക് ഐക്യദാഢ്യവുമായി ശശി തരൂർ
കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ ദേശീയ രജിസ്റ്ററിനും എതിരാണെന്നും വിദ്യാർഥികളോടൊപ്പം പ്രതിഷേധത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഷഹീൻ ബാഗിലെ സ്ത്രീകളുടെ ധൈര്യവും നിശ്ചയദാർഢ്യവും കാണുന്നത് അതിശയകരമാണെന്നും താനും പാർട്ടിയും ജാമിയയുടെ പ്രക്ഷോഭത്തിനൊപ്പമുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.