കേരളം

kerala

ETV Bharat / bharat

ഡൽഹി അക്രമത്തെക്കുറിച്ച് ന്യായമായ അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാർ

പൗരത്വം ഭേദഗതി നിയമം, നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി), നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ (എൻ‌പി‌ആർ) എന്നിവയ്‌ക്കെതിരെ 90 ദിവസമായി സമരം തുടരുകയാണ്.

Shaheen Bagh in Delhi  Shaheen Bagh protests  CAA protests  COVID-19  Shaheen Bagh protesters want fair probe  probe into Delhi riots  ഡൽഹി അക്രമത്തെക്കുറിച്ച് ന്യായമായ അന്വേഷണം നടത്തണമെന്ന് പ്രതിഷേധക്കാർ  ഡൽഹി  ഡൽഹി അക്രമം
ഡൽഹി

By

Published : Mar 14, 2020, 12:16 PM IST

ന്യൂഡൽഹി:നിയമം റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് ഷഹീൻ ബാഗിലെ വനിതകൾ. പൗരത്വം ഭേദഗതി നിയമം, നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ‌ആർ‌സി), നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ (എൻ‌പി‌ആർ) എന്നിവയ്‌ക്കെതിരെ 90 ദിവസമായി സമരം തുടരുകയാണ്. വടക്കുകിഴക്കൻ ഡൽഹി അക്രമത്തെക്കുറിച്ച് ന്യായമായ അന്വേഷണം നടത്തണമെന്നും ഇരകൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഫെബ്രുവരി 24 ന് വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അൻപതോളം പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിസിനസുകൾക്കും സ്വത്തുക്കൾക്കും വലിയ നാശനഷ്ടമുണ്ടാക്കി. കൊവിഡ് 19 പടരുന്നതിനെതിരായ മുൻകരുതൽ നടപടിയായി പ്രതിഷേധക്കാർക്ക് ഹാൻഡ് സാനിറ്റൈസറും മാസ്കുകളും നൽകുന്നുണ്ടെന്ന് വനിതാ പ്രതിഷേധകർ പറഞ്ഞു.

ABOUT THE AUTHOR

...view details