കേരളം

kerala

ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും എഎപിയുമെന്ന് അമിത് ഷാ

By

Published : Jan 7, 2020, 7:59 AM IST

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നും പൗരത്വ നിയമം പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് അല്ലാതെ പൗരത്വം നിഷേധിക്കുന്നതിനല്ലെന്നും അമിത്‌ ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമം  ഡല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും എഎപിയുമെന്ന് അമിത് ഷാ  രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തി  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  delhi latest news
പൗരത്വ ഭേദഗതി നിയമം

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസും എഎപിയുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങള്‍ ഇത് മനസിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഡല്‍ഹി തുഗ്ലകബാദില്‍ നടന്ന സൈക്കിള്‍ വാക്ക് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തിയെന്നും പൗരത്വ നിയമം പൗരത്വം നല്‍കുന്നതിന് വേണ്ടിയാണ് അല്ലാതെ പൗരത്വം നിഷേധിക്കുന്നതിനല്ലെന്നും അമിത്‌ ഷാ പറഞ്ഞു.

ഡല്‍ഹിയുടെ എല്ലാ പ്രദേശത്തും സിസിടിവി സ്ഥാപിക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ വാഗ്‌ദാനും കേന്ദ്ര സര്‍ക്കാരിന്‍റെ ആരോഗ്യ പദ്ധതിയായ ആയുഷ്‌മാന്‍ ഭാരതും നടപ്പിലാക്കാത്തതില്‍ അരവിന്ദ് കെജ്‌രിവാളിനെയും അമിത്‌ ഷാ വിമര്‍ശിച്ചു.

ABOUT THE AUTHOR

...view details