ന്യൂഡൽഹി:കാർഷിക നിയമ ഭേദഗതിയിൽ കർഷകരും കേന്ദ്രവുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്നാണ് നിലപാടെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട് . ചർച്ചകളിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ റിപ്പബ്ലിക് ദിനത്തിൽ "ട്രാക്‌ടർ പരേഡ്" നടത്തുമെന്നും ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേരത്തെ കർഷകർ മുന്നറിയിപ്പ് നൽകിയിരുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് അറിയിച്ച സാഹചര്യത്തിൽ ഇന്നത്തെ ചർച്ച നിർണായകമാണ്.
കാർഷിക നിയമ ഭേദഗതി; കർഷകരും കേന്ദ്രവുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന് - കാർഷിക നിയമ ഭേദഗതി
സംഭവത്തിൽ കേന്ദ്ര സർക്കാർ നേരത്തെ നിലപാട് അറിയിച്ച സാഹചര്യത്തിൽ ഇന്നത്തെ ചർച്ച നിർണായകമാണ്.
കാർഷിക നിയമ ഭേദഗതി; കർഷകരും കേന്ദ്രവുമായുള്ള ഏഴാം ഘട്ട ചർച്ച ഇന്ന്
അതേസമയം ചർച്ചക്ക് മുൻപായി കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിനെ സന്ദർശിച്ച് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുമെന്ന് അധികൃതർ അറിയിച്ചു.