കേരളം

kerala

ETV Bharat / bharat

പതിനേഴാം ലോക്സഭാ സ്പീക്കറായി ഓം ബിർളയെ തെരഞ്ഞെടുത്തു - പ്രധാനമന്ത്രി

കോട്ടയിൽ നിന്നുള്ള ബിജെപി എംപി ഓം ബിർളയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പതിനേഴാം ലോക്സഭാ സ്പീക്കറായി എൻഡിഎയുടെ ഓം ബിർള

By

Published : Jun 19, 2019, 12:41 PM IST

Updated : Jun 19, 2019, 1:30 PM IST

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള ബിജെപി എംപി ഓം ബിർളയെ ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുത്തു. പ്രധാനമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ രാജ്നാഥ് സിംഗ് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷം സ്ഥാനാർഥിയെ നിർത്തുന്നില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഏകകണ്ഠമായത്. ബിർളയുടെ പ്രവൃത്തി പരിചയം ലോക്സഭയിൽ മുതൽക്കൂട്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഓം ബിർള രണ്ടാം തവണയാണ് ലോക്സഭയിൽ എത്തുന്നത്. മുതിർന്ന പാർലമെന്‍റേറിയനായ സുമിത്രാ മഹാജന്‍റെ പിൻഗാമിയായാണ് ബിർള ലോക്സഭാ സ്പീക്കർ പദത്തിലെത്തുന്നത്. ഇത്തവണ കോണ്‍ഗ്രസ് നേതാവ് രാംനാരായണന്‍ മീണയെ രണ്ടര ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് ബിർള ലോക്സഭയിലെത്തിയത്. നേരത്തെ മൂന്ന് തവണ രാജസ്ഥാനിൽ നിന്നുള്ള എംഎൽഎ ആയിരുന്നു. കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായ കോട്ട മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎയായിരുന്ന ശാന്തിലാൽ ധാരിവാളിനെ 2003ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയാണ് ഓം ബിർള നിയമസഭയിലെത്തുന്നത്.

കോട്ട ഗവ. കോളജിൽ നിന്ന് കോമേഴ്സിൽ ബിരുദമെടുത്ത ബിർള വൈശ്യ സമുദായത്തിൽ നിന്നുള്ള നേതാവാണ്. രാജസ്ഥാനിലെയും ഗുജറാത്തിലെയും സഹകരണ സ്ഥാപനങ്ങളുടെ തലപ്പത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 1992 മുതൽ 1995 വരെ രാജസ്ഥാൻ രാജ്യ സഹകാരി ഉപഭോക്ത് സംഘിന്‍റെ ചെയർമാനായിരുന്നു. നാഷണൽ കൺസ്യൂമേഴ്സ് കോ ഓപ്പറേറ്റീവ് ഫെഡറേഷന്‍റെ വൈസ് പ്രസിഡന്‍റുമായിരുന്നു. പ്രധാനമന്ത്രി നരേനദ്രമോദി ഗുജറാത്തിൽ അധികാരത്തിലെത്തും മുൻപേ മോദിയുമായും അമിത് ഷായുമായും ഒന്നിച്ചുപ്രവർത്തിച്ച നേതാവാണ് ബിർള. തൊണ്ണൂറുകളിൽ ജെപി നഡ്ഡ യുവമോർച്ച അധ്യക്ഷനായിരുന്നപ്പോൾ സഹപ്രവർത്തകനായും ബിർള പ്രവർത്തിച്ചിട്ടുണ്ട്.

Last Updated : Jun 19, 2019, 1:30 PM IST

ABOUT THE AUTHOR

...view details