ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏഴ് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 111 ആയി. നൈനിത്താളിൽ അഞ്ച് കേസുകളും പൗരി ഗാര്‍വാളിലും ഉധം സിങ്ങ് നഗറിലും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ പ്രകാരം, ഇതുവരെ പരിശോധന നടത്തിയ 12,353 സാമ്പിളുകിൽ 12,244 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്.
ഉത്തരാഖണ്ഡിൽ കൊവിഡ് 100 കടന്നു - Dehradun corona
നൈനിത്താളിൽ അഞ്ച് കേസുകളും പൗരി ഗാര്‍വാളിലും ഉധം സിങ്ങ് നഗറിലും ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തു.
ഉത്തരാഖണ്ഡിൽ കൊവിഡ്
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 1,01,139 ആയി വർധിച്ചു. ഇതിൽ 39,174 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 134 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്‌തു. 3,163 ആണ് ഇന്ത്യയിലെ കൊവിഡ് മരണസംഖ്യ.