കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു - വ്യത്യസ്ത വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു

പാലിയിലെ ട്രാൻസ്പോർട്ട് നഗർ, ജയ്താരൻ, ജോധ്പൂർ എന്നിവിടങ്ങളിലാണ് അപകടം നടന്നത്.

Seven people dead  dead  ead in three road accidents  Rajasthan  രാജസ്ഥാൻ  വ്യത്യസ്ത വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു  ജയ്പൂർ
രാജസ്ഥാനിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ ഏഴ് പേർ മരിച്ചു

By

Published : Sep 1, 2020, 7:28 PM IST

ജയ്പൂർ:രാജസ്ഥാനിലെ പാലി, ജോധ്പൂർ ജില്ലകളിൽ മൂന്ന് വ്യത്യസ്ത റോഡപകടങ്ങളിലായി ഏഴ് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലി ജില്ലയിലെ ജയ്താരൻ പൊലീസ് സ്റ്റേഷൻ പരിസരത്ത് ചൊവ്വാഴ്ച ട്രക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. തേജറാം ഗുർജാർ (20), സോഹൻ ലാൽ (18) എന്നിവരാണ് മരിച്ചത്.

മറ്റൊരു അപകടത്തിൽ പാലിയിലെ ട്രാൻസ്പോർട്ട് നഗറിൽ തിങ്കളാഴ്ച രാത്രി ട്രക്ക് ഇടിച്ച് രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

മൂന്നമത്തെ അപകടം നടന്നത് ജോധ്പൂരിലാണ്. അസോപിൽ കാർ ട്രക്കിൽ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റാഫിക് മുഹമ്മദ്, അല്ലദീൻ, അസീസ് എന്നിവരാണ് മരിച്ചത്. നാഗൗറിൽ നിന്ന് ഭോപ്പാൽഗഡിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.

ABOUT THE AUTHOR

...view details