നാസിക്:കൊവിഡ് 19 രോഗലക്ഷണത്തെ തുടര്‍ന്ന് മഹാരാഷ്ട്ര നാസിക് ജില്ലയില്‍ ഏഴ് പേര്‍ കൂടി നിരീക്ഷണത്തില്‍. ഇവര്‍ ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതോടെ ജില്ലയില്‍ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 11 ആയി. ഇന്ത്യനേഷ്യ, യു.എ.ഇ., ഭൂട്ടാന്‍, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവരുടെ സാമ്പുകളുകള്‍ പരിശോധനക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതായും അധികൃതര്‍ അറിയിച്ചു.
കൊവിഡ് 19; നാസികില്‍ ഏഴ് പേര്‍കൂടി നിരീക്ഷണത്തില്‍
ഇന്ത്യനേഷ്യ, യു.എ.ഇ., ഭൂട്ടാന്‍, ബ്രിട്ടന്‍, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്
ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 23 വയസുകാരിയായ പെണ്‍കുട്ടിയുടെ പരിശോധന ഫലം തൃപ്‌തികരമായതിനെ തുടര്‍ന്ന് മാര്‍ച്ച് 10ന് ആശുപത്രി വിട്ടു. ഇവരുടെ 54 വയസായ മാതാവിനെയും നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിശോധന ഫലം തൃപ്‌തികരമായതിനെ തുടര്‍ന്നാണ് നടപടി. നവസ്യ ഗണപതി ക്ഷേത്ര പരിസരത്തേക്ക് കയറുന്നതിന് മുമ്പ് സാനിറ്റൈസര്‍ ഉപയോഗിക്കണമെന്ന് ഭക്തരോട് ക്ഷേത്രഭാരവാഹികള്‍ നിര്‍ദേശിച്ചു. കൊവിഡ് 19 രോഗ സാഹചര്യത്തെ തുടര്‍ന്ന് കാലരാമ ക്ഷേത്രവും പല പരിപാടികളും മാറ്റി വച്ചതായി അറിയിച്ചു.