ജയ്‌പൂര്‍:രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഏഴ് പേർ മരിച്ചു. ബിജോളിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന കേസർപുരയ്ക്കടുത്ത് ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. കൊല്ലപ്പെട്ടവർ സഞ്ചരിച്ച വാന്‍ കോട്ടയിൽ നിന്ന് ഭിൽവാരയിലേക്ക് പോവുകയായിരുന്നു.
രാജസ്ഥാനിൽ വാനും ട്രക്കും കൂട്ടിയിടിച്ച് ഏഴ് മരണം - വാൻ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് മരണം
കോട്ടയിൽ നിന്ന് ഭിൽവാരയിലേക്ക് പോവുകയായിരുന്നു വാനാണ് അപകടത്തില്‍പ്പെട്ടത്
രാജസ്ഥാനിൽ വാൻ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴ് മരണം
ഉമേഷ് (40), മുകേഷ് (23), ജംന (45), അമർ ചന്ദ് (32), രാജു (21), രാധേശ്യം (56), ശിവ്‌ലാൽ (40) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറും.