ചണ്ഡിഗഡ്: ലോക് ഡൗൺ ഡ്യട്ടിക്കിടെ പൊലീസുകാരന്‍റെ കൈ വെട്ടിമാറ്റിയ കേസിൽ അഞ്ച് സിഖുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പട്യാലയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഗുരുദ്വാരയിൽ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ലോക് ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ കൈവെട്ടിയ പ്രതികൾ അറസ്റ്റിൽ
പഞ്ചാബിലെ പട്യാലയിലാണ് സംഭവം. അഞ്ച് സിഖുകാർ യാത്ര ചെയ്ത വാഹനം ഡ്യൂട്ടിയിലുണ്ടിയിരുന്ന പൊലീസുകാർ തടയുകയും സത്യവാങ് മൂലം രേഖപ്പെടുത്തിയ പാസുകൾ കാണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ലോക് ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ കൈവെട്ടിയ കേസിൽ പ്രതികൾ അറസ്റ്റിൽ
അഞ്ച് സിഖുകാർ യാത്ര ചെയ്ത വാഹനം ഡ്യൂട്ടിയിലുണ്ടിയിരുന്ന പൊലീസുകാർ തടയുകയും സത്യവാങ് മൂലം രേഖപ്പെടുത്തിയ പാസുകൾ കാണിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ അക്രമാസക്തരാവുകയും പൊലീസ് ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംഘം ആക്രമിച്ചു. അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടറുടെ കൈ വെട്ടിമാറ്റുകയും മറ്റ് രണ്ട് പൊലീസുകാരെ ആക്രമിക്കുകയും ചെയ്തു. സംഭവ സ്ഥലത്ത് നിന്നും പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.