കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; ഇന്ത്യൻ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി - നിരീക്ഷണം

പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും വ്യോമസേനയുടെയും പ്രവർത്തനങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി എജൻസികൾ അറിയിച്ചു.

അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി
അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി

By

Published : Aug 21, 2020, 11:03 AM IST

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പീപ്പിൾസ് ലിബറേഷൻ ആർമിയുടെയും വ്യോമസേനയുടെയും പ്രവർത്തനങ്ങളെ ജാഗ്രതയോടെ നിരീക്ഷിക്കുന്നതായി ഏജൻസികൾ അറിയിച്ചു.

ഷെൽട്ടറുകളുടെ നിർമാണം, റൺ‌വേയുടെ നീളം വർധിപ്പിക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ നടത്താൻ അധിക സേനയെ ചൈനീസ് പി‌.എൽ‌.എ‌.എഫ് അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് എതിർവശത്തുള്ള ലിൻഷി എയർബേസ് ഹെലികോപ്റ്റർ താവളമാണെന്നും അവിടെ ചൈനീസ് ഹെലിപാഡുകളുടെ ശൃംഖല നിർമിച്ചിട്ടുണ്ടെന്നും ഏജൻസികൾ അറിയിച്ചു.

ഇന്ത്യയും യുദ്ധസാധ്യത കണക്കിലെടുത്ത് കരുതൽ ശക്തമാക്കുകയാണ്. കൂടുതൽ വിമാനങ്ങൾ അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details