മുംബൈ:കൊവിഡ് -19 പ്രതിസന്ധിയിൽ തടർന്നടിഞ്ഞ് ഓഹരി വിപണി. സെൻസെക്സ് 173 പോയിന്‍റ് താഴ്ന്ന് 29,893ൽ എത്തി. നിഫ്റ്റി 43.45 പോയിന്‍റ് ഇടിഞ്ഞ് 8,748.75 ൽ എത്തി.
ഓഹരി വിപണിയെ കടന്നാക്രമിച്ച് കൊവിഡ് - സെൻസെക്സ്
സെൻസെക്സ് 173 പോയിന്‍റ് താഴ്ന്ന് 29,893ൽ എത്തി. നിഫ്റ്റി 43.45 പോയിന്‍റ് ഇടിഞ്ഞ് 8,748.75 ൽ എത്തി
ഓഹരി വിപണി
സെൻസെക്സ് പാക്കിൽ ടിസിഎസാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. ടൈറ്റൻ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഐടിസി, ഭാരതി എയർടെൽ എന്നിവയാണ് തൊട്ടുപിന്നിൽ. സൺ ഫാർമ, എൻടിപിസി, ഇൻഡസ് ഇൻഡ് ബാങ്ക്, ബജാജ് ഫിനാൻസ് എന്നിവ മികച്ച നേട്ടം കൈവരിച്ചു. അതേസമയം, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70 പൈസ കുറഞ്ഞ് 76.34 എന്ന നിലയിലെത്തി.