കേരളം

kerala

ETV Bharat / bharat

ഇന്ദിരാഗാന്ധിക്കെതിരായ വിവാദ പരാമര്‍ശം പിൻവലിച്ച് സഞ്ജയ് റാവത്ത്

ഇന്ദിരാഗാന്ധി അധോലോക നായകൻ കരിം ലാലയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ശിവസേന നേതാവായ സഞ്ജയ് റാവത്ത് പറഞ്ഞത്.

By

Published : Jan 16, 2020, 2:29 PM IST

ndira Gandhi  Milind Deora  Sanjay Nirupam  remarks against Indira Gandhi  ഇന്ദിരാഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശം പിൻവലിച്ച് സഞ്ജയ് റാവത്ത്  Raut withdraw remarks against Indira Gandhi  സഞ്ജയ് റാവത്ത് ഇന്ദിരാഗാന്ധി  Sena MP Raut withdraws his remarks on Indira Gandhi
ഇന്ദിരാഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം പിൻവലിച്ച് സഞ്ജയ് റാവത്ത്

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധിക്കെതിരെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് നടത്തിയ വിവാദ പരാമര്‍ശം പിൻവലിച്ചു. അധോലോക നായകൻ കരിം ലാലയെ ഇന്ദിരാഗാന്ധി സന്ദര്‍ശിച്ചിരുന്നു എന്നായിരുന്നു സഞ്ജയ് റാവത്ത് നടത്തിയ പരാമര്‍ശം. സൗത്ത് മുംബൈയിലെ പൈഥോനിലെ വീട്ടിലെത്തിയാണ് ഇന്ദിരാ ഗാന്ധി കരിം ലാലയെ കണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ മഹാ വിഘാസ് അഖാഡി സര്‍ക്കാരിന്‍റെ ഭാഗമായ സഞ്ജയ് റാവത്തിന്‍റെ പാരാമര്‍ശം വലിയ വിവാദമായിരുന്നു.

തന്‍റെ പരാമര്‍ശം കൊണ്ട് ഇന്ദിരാഗാന്ധിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലോ മറ്റാരുടെയെങ്കിലും വികാരം വ്രണപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ താൻ പരാമര്‍ശം പിൻവലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സഞ്ജയ് റാവത് പരാമര്‍ശം പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ മിലിന്ദ് ഡിയോറയും സഞ്ജയ് നിരുപവും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയ ഭരണാധികാരിയായിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് ഡിയോറ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details