ന്യൂഡല്‍ഹി:ഹോട്ട് സ്‌പോട്ടുകളല്ലാത്തതും കൊവിഡ് ബാധിക്കാത്തുമായ പ്രദേശങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ചെറിയ തോതിലുള്ള ഇളവുകൾ നല്‍കി തുടങ്ങുമെന്ന് ആരോഗ്യ കുടുംബക്ഷേമ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ. അതേസമയം ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് 19നുമായി ബന്ധപ്പെട്ട് പതിവ് വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതപ്രശനങ്ങൾ പരിഗണിച്ച് കാർഷിക ഗ്രാമീണ മേഖലകളില്‍ ചില ഇളവുകൾ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് വൈറസ് ബാധയില്ലാത്ത ഇടങ്ങളില്‍ ഏപ്രില്‍ 20 മുതല്‍ ഇളവ് - ലോക്ക് ഡൗണ്‍ വാർത്ത
ആരോഗ്യ കുടുംബക്ഷേമ ജോയിന്‍റ് സെക്രട്ടറി ലവ് അഗർവാൾ പതിവ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
പ്രതിരോധ വാക്‌സിന്‍ കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത തല ടാസ്ക്ക് ഫോഴ്‌സിന് ഏപ്രില്‍ 19-ന് രൂപം നല്‍കി. നീതി ആയോഗിലെ ഉന്നതാധികാരകളും സർക്കാരിന്‍റെ ശാസ്‌ത്ര ഉപദേഷ്‌ട്ടാവും ടാസ്ക്ക് ഫോഴ്‌സില്‍ അംഗമാണ്. ഇവരെ കൂടാതെ ആയുഷ്, ഐസിഎംആർ, ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്‌നോളജി, സിഎസ്ഐആർ, ഡിആർഡിഒ, ആരോഗ്യ മേഖലയിലെ ഡയറക്‌ടർ ജനറല്‍, ഡ്രഗ് കണ്‍ട്രേളർ എന്നിവരും ടാസ്‌ക്ക് ഫോഴ്‌സിന്‍റെ ഭാഗമാകും. അതേസമയം ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 15712 ആയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഞായറാഴ്‌ച മാത്രം 1334 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.