സി.എ.എ പ്രമേയമാക്കി നാടകം: സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്
ജില്ലാ ചുമതലയുള്ള ബി.ജെ.പി മന്ത്രി പ്രഭു ചൗഹാന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയതത്.
ബിധര്‍/കര്‍ണ്ണാടക:വാര്‍ഷിക പരിപാടിയുടെ ഭാഗമായി സി.എ.എ പ്രമേയമാക്കി നാടകം അവതരിപ്പിച്ചതിന് സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. നാടകത്തില്‍ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിധര്‍ ജില്ലയിലെ ഷാഹിന്‍ സ്കൂളിലെ വിദ്യാര്‍ഥികളാണ് നാടകം അവതരിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമം പ്രമേയമാക്കിയായിരുന്നു നാടകം അരങ്ങേറിയത്.
നാടകത്തിലെ ഒരു കഥാപാത്രം പ്രധാനമന്ത്രി നിങ്ങളുടെ മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു എന്ന് പറയുന്നു. ഇതിന് മറപുടിയായി മറ്റൊരു കഥാപാത്രം പ്രധാനമന്ത്രിയുടെ മാതാപിതാക്കളുടെ സര്‍ട്ടിഫിക്കറ്റ് ചോദിക്കുകയും ചെയ്യുന്നു. നാടകത്തിലെ ഈ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ ജില്ലാ ചുമതലയുള്ള ബി.ജെ.പി മന്ത്രി പ്രഭു ചൗഹാന്‍റെ നിര്‍ദ്ദേശപ്രകാരം ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.