ന്യൂഡല്‍ഹി: മദ്യപാനത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. വടക്കന്‍ ഡല്‍ഹിയിലെ സിആര്‍ പാര്‍ക്കിലാണ് കൊലപാതകം നടന്നത്. മധ്യപ്രദേശ് സ്വദേശിയായ ഇമ്രത് സിങ്ങാണ് മറ്റൊരു സെക്യൂരിറ്റി ഗാര്‍ഡായ യുപി സ്വദേശി സര്‍നാം സിങിനെ (56) കൊലപ്പെടുത്തിയത്. ഇമ്രത് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജി കെ 2 മേഖലയിലെ സെക്യൂരിറ്റി ഗാര്‍ഡാണ് ഇയാള്‍.
ഡല്‍ഹിയില്‍ മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ സഹപ്രവര്‍ത്തകനെ കൊന്ന് കത്തിച്ചു - ക്രൈം ന്യൂസ്
മധ്യപ്രദേശ് സ്വദേശിയായ ഇമ്രത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റൊരു സെക്യൂരിറ്റി ഗാര്‍ഡായ യുപി സ്വദേശി സര്‍നാം സിങിനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്
ഡല്‍ഹിയില്‍ സെക്യൂരിറ്റി ഗാര്‍ഡ് മറ്റൊരു ഗാര്‍ഡിനെ കൊലപ്പെടുത്തി; മൃതദേഹം കത്തിച്ചു
പ്രതിയായ സെക്യൂരിറ്റി ഗാര്‍ഡ് താമസിച്ചിരുന്ന കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊതുകിനെ കൊല്ലാന്‍ തീയിട്ടതായിരുന്നുവെന്നായിരുന്നു ഇമ്രത് സിങ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.