കേരളം

kerala

ETV Bharat / bharat

ഐ‌ഇഡി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈന്യം ശക്തി നേടണമെന്ന് കിഷന്‍ റെഡ്ഡി - ഐ‌ഇഡി ആക്രമണങ്ങള്‍

സാമൂഹിക - സാമ്പത്തിക മേഖലയ്‌ക്ക് ഭീഷണിയായ തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങളൊന്നായി അണിനിരക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി അഭിപ്രായപ്പെട്ടു.

G Kishan Reddy news IED attacks MoS Home Affairs ഐ‌ഇഡി ആക്രമണങ്ങള്‍ ഇന്ത്യന്‍ ആര്‍മി
ഐ‌ഇഡി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈന്യം ശക്തി നേടണമെന്ന് കിഷന്‍ റെഡ്ഡി

By

Published : Feb 13, 2020, 9:12 AM IST

ന്യൂഡല്‍ഹി: ഐ‌ഇഡികള്‍ (ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകൾ) ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നുണ്ടെന്നും ഇത് തടയാനുള്ള പരിജ്ഞാനം ഇന്ത്യന്‍ സൈന്യം നേടണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. ഹരിയാനയിലെ മനേശ്വറില്‍ നടന്ന ഇരുപതാമത് അന്താരാഷ്‌ട്ര തീവ്രവാദ പ്രതിരോധ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഐ‌ഇഡി ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനാവശ്യമായ സാങ്കേതിക പരിജ്ഞാനം സൈന്യം നേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ സാമൂഹിക - സാമ്പത്തിക മേഖലയ്‌ക്ക് ഭീഷണിയായ തീവ്രവാദത്തിനെതിരെ ലോകരാജ്യങ്ങളൊന്നായി അണിനിരക്കേണ്ടതുണ്ട്. ഇതിനായി സൈനികശക്‌തി ആര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൈന്യത്തെ ആധുനികവത്കരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നുണ്ടെന്നും കിഷൻ റെഡ്ഡി വ്യക്തമാക്കി.

ABOUT THE AUTHOR

...view details