കേരളം

kerala

ETV Bharat / bharat

ബോംബ് ഭീഷണി; മദ്രാസ് ഹൈക്കോടതിയില്‍ സുരക്ഷ ശക്തമാക്കി

'ഇൻ്റർനാഷണൽ ഖാലിസ്ഥാൻ സപ്പോർട്ട്' ഗ്രൂപ്പിൽ നിന്നെന്ന് അവകാശപ്പെടുന്ന ആളിൽ നിന്നും ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കി

ബോംബ് ഭീഷണിയെ തുടർന്ന് സുരക്ഷ കർശനമാക്കി മദ്രാസ് ഹൈക്കോടതി

By

Published : Sep 18, 2019, 10:00 AM IST

ചെന്നൈ: ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് മദ്രാസ് ഹൈക്കോടതിയുടെ സുരക്ഷ കർശനമാക്കി. 'ഇൻ്റർനാഷണൽ ഖാലിസ്ഥാൻ സപ്പോർട്ട്' ഗ്രൂപ്പിൽ അംഗമാണെന്ന് അവകാശപ്പെടുന്ന ആളിൽ നിന്നാണ് ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണിയെത്തുടർന്ന് കോടതിയുടെ സുരക്ഷാ സമിതി ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ എകെ വിശ്വനാഥൻ പങ്കെടുത്തു.

സുരക്ഷാ നടപടികളുടെ ഭാഗമായി അഭിഭാഷകരെയും അവരുടെ വാഹനങ്ങളും പ്രവേശന കവാടത്തിൽ പരിശോധിക്കുമെന്ന് ബാർ അസോസിയേഷനുകളുമായുള്ള ആശയവിനിമയത്തിന് ശേഷം കോടതിയിലെ സുരക്ഷാ ചുമതലയുള്ള അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. അഭിഭാഷകർ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സെപ്റ്റംബർ 30 ന് ഹൈക്കോടതിയിൽ ബോംബുകൾ പൊട്ടിത്തെറിക്കുമെന്ന് കോടതി രജിസ്ട്രാർ ജനറലിന് ബോംബ് ഭീഷണി ലഭിക്കുകയായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details