പൂനെയിൽ മാർച്ച് 31വരെ നിരോധനാജ്ഞ
അവശ്യ സേവനങ്ങൾ ഒഴിച്ച് മറ്റെല്ലാ സേവനങ്ങളും നിർത്തിവെക്കണമെന്നും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്നും പൂനെ സിറ്റി പൊലീസ്.
മുംബൈ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പൂനെയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ കൂടുന്നത് നിരോധിച്ചാണ് പൂനെ പൊലീസ് ഉത്തരവിറക്കിയത്. അവശ്യ സേവനങ്ങൾ ഒഴിച്ച് മറ്റെല്ലാ സേവനങ്ങളും നിർത്തിവെക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെ രാവിലെ അഞ്ച് മുതൽ പൂനെയിൽ കർഫ്യൂ നിലവിൽ വന്നിരുന്നു. പൂനെയിലെ ഗ്രാമ പ്രദേശങ്ങളിലും പിംപ്രി-ചിഞ്ച്‌വാഡിലും കർഫ്യൂ പുറപ്പെടുവിച്ചിരുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 പ്രകാരം കേസെടുക്കുമെന്നും മാർച്ച് 31വരെയാണ് നിരോധനാജ്ഞ നിലനിൽക്കുകയെന്നും ഉത്തരവിൽ പറയുന്നു.