കേരളം

kerala

ETV Bharat / bharat

രണ്ടാം ദേശീയ സെറോ സർവേ ഫലം സെപ്റ്റംബർ അവസാനത്തോടെ

ഒരു പ്രത്യേക പ്രദേശത്ത് കൊവിഡിന്‍റെ വ്യാപനത്തെക്കുറിച്ചോ പ്രവണതയെക്കുറിച്ചോ സെറോ സർവേ വ്യക്തമാക്കുന്നു.

By

Published : Sep 15, 2020, 7:39 PM IST

Second national sero survey's results to be announced by September end: ICMR DG  രണ്ടാം സെറോ സർവേ ഫലം സെപ്റ്റംബർ അവസാനത്തോടെ  സെറോ സർവേ ഫലം
സെറോ സർവേ

ന്യൂഡൽഹി: രണ്ടാമത്തെ ദേശീയ സെറോ സർവേയുടെ ഫലം സെപ്റ്റംബർ അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഡിജി പ്രൊഫസർ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

ഒരു പ്രത്യേക പ്രദേശത്ത് കൊവിഡിന്‍റെ വ്യാപനത്തെക്കുറിച്ചോ പ്രവണതയെക്കുറിച്ചോ സെറോ സർവേ വ്യക്തമാക്കുന്നു. സെറോ സർവേയിലൂടെ കൊവിഡ് മരണനിരക്ക് കണക്കാക്കാമെന്ന് ഐസിഎംആർ ഡിജി പറഞ്ഞു.

ആദ്യത്തെ ദേശീയ ജനസംഖ്യാടിസ്ഥാനത്തിലുള്ള സീറോ സർവേയിൽ ഇന്ത്യയിലെ മുതിർന്നവരിൽ 0.73 ശതമാനം പേരും സാർസ്-കോവ് -2 അണുബാധയ്ക്ക് വിധേയരായിട്ടുണ്ടെന്നും 2020 മെയ് തുടക്കത്തിൽ 6.4 ദശലക്ഷം ആളുകളെ കൊവിഡ് ബാധിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ വെളിപ്പെടുത്തി.

അതേസമയം, ഇന്ത്യയുടെ കൊവിഡ് -19 കേസുകൾ ഇന്ന് 49 ലക്ഷം കടന്നു. 9,90,061 സജീവ കേസുകൾ രാജ്യത്തുണ്ട്. 38,59,400 രോഗമുക്തി, 80,776 മരണങ്ങൾ ഉൾപ്പെടെ 49,30,237 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

For All Latest Updates

ABOUT THE AUTHOR

...view details