ജോധ്‌പൂരില്‍ എസ്‌ഡിആര്‍എഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം - ലോക്ക് ഡൗൺ
എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥനായ രാംകേഷിനെയാണ് ആള്‍ക്കൂട്ടം അക്രമിച്ചത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് വീടിന് വെളിയിലിറങ്ങിയ മധ്യ വയസ്കനോട് വീട്ടിലേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ടതിന് സമീപത്തെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് അദ്ദേഹത്തിന് നേരെ ആളുകൾ കല്ലെറിയുകയായിരുന്നു.
ജയ്‌പൂര്‍: ജോധ്‌പൂരില്‍ പട്രോളിംഗിനിടെ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥനായ രാംകേഷിനെയാണ് ആള്‍ക്കൂട്ടം അക്രമിച്ചത്. ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് വീടിന് വെളിയിലിറങ്ങിയ മധ്യ വയസ്കനോട് വീട്ടിലേക്ക് മടങ്ങി ആവശ്യപ്പെട്ടതിന് സമീപത്തെ വീടിന്‍റെ മേൽക്കൂരയിൽ നിന്ന് അദ്ദേഹത്തിന് നേരെ ആളുകൾ കല്ലെറിയുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. പൊലീസുകാരോട് മോശമായി പെരുമാറുന്നത് അനുവദിക്കില്ലെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഡിസിപി ധർമേന്ദ്ര യാദവ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.