കേരളം

kerala

ETV Bharat / bharat

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങി; യുവതിക്ക് വീണ്ടും ശസ്ത്രക്രിയ

ആദ്യ ശസ്ത്രക്രിയ നടന്ന് മൂന്നു മാസത്തിന് ശേഷമാണ് യുവതിയുടെ വയറ്റിൽ നിന്നും കത്രിക പുറത്തെടുക്കുന്നത്. സര്‍ജനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ആവശ്യം.

hyderabad

By

Published : Feb 10, 2019, 1:45 AM IST

ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക വീണ്ടും ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു. ഹൈദരാബാദിലെ നൈസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലാണ് 33 കാരിയുടെ വയറ്റിൽ നിന്നും കത്രിക പുറത്തെടുത്തത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. എന്നാൽ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് യുവതി വീണ്ടും ​ഡോക്ടറെ സമീപിക്കുകയായിരുന്നു. എക്സ്റേ എടുത്തപ്പോഴാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക വയറ്റിൽ കുടുങ്ങിയത് കണ്ടെത്തിയത്. തുടർന്ന് ശനിയാഴ്ച രാവിലെ അടിയന്തര ശസ്ത്രക്രിയ നടത്തി ഉപകരണം നീക്കം ചെയ്യുകയായിരുന്നു.

തങ്ങൾ രോ​ഗികൾക്കാണ് മുൻതൂക്കം നൽകുന്നതെന്നും അതുകൊണ്ടാണ് പിഴവ് മനസ്സിലാക്കി ഉടൻ ഉപകരണം നീക്കം ചെയ്തതെന്നും നിംസ് ആശുപത്രി ഡയറക്ടർ കെ മനോഹർ പറഞ്ഞു. എന്നാൽ സര്‍ജനെതിരെ കടുത്ത നടപടി വേണമെന്നാണ് രോഗികളുടെ ആവശ്യം.


ABOUT THE AUTHOR

...view details