ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം - സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം
സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് സ്ഫോടനം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു
ലക്‌നൗ:സ്കൂള്‍ ബസിന് നേരെ ബോംബ് ആക്രമണം. രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് സംഭവം. സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് സ്ഫോടനം. 20 വിദ്യാര്‍ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. രണ്ട് അജ്ഞാതർ വാഹനം തടഞ്ഞുനിർത്തി ബോംബ് എറിയുകയായിരുന്നു. ശബ്ദം കേട്ടയുടന്‍ വിദ്യാര്‍ഥികള്‍ ബസില്‍ നിന്നും ഇറങ്ങിയോടിയതുകൊണ്ട് വലിയ അപകടം ഒഴിവായി. മൃദുൽ കുശ്വാഹ, തുഷാർ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.