കേരളം

kerala

ETV Bharat / bharat

കശ്‌മീരിലെ 4 ജി ഇന്‍റര്‍നെറ്റ് പുനഃസ്ഥാപനം; സുപ്രീം കോടതി തിങ്കളാഴ്‌ച പരിഗണിക്കും - സുപ്രീം കോടതി

വിഷയത്തില്‍ കേന്ദ്രത്തോടും ജമ്മു കശ്‌മീര്‍ ഭരണകൂടത്തോടും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കശ്മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത്.

petitions  4G internet  connectivity  4 ജി ഇന്‍റര്‍ നെറ്റ്  2 ജി ഇന്‍റര്‍ നെറ്റ്  ജമ്മു കശ്മീര്‍  സുപ്രീം കോടതി  കശ്മീരിലെ ഇന്‍റര്‍ നെറ്റ് സേവനം
കശ്മീരിലെ 4 ജി ഇന്‍റര്‍നെറ്റ് സേവനം; സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

By

Published : May 3, 2020, 8:55 AM IST

ന്യൂഡല്‍ഹി:ജമ്മു കശ്‌മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കും. ഏപ്രില്‍ 21നാണ് ഒരു സന്നദ്ധ സംഘടന വിഷയത്തില്‍ പരാതി നല്‍കിയത്. ഇതോടെ കേന്ദ്രത്തോടും ജമ്മു കശ്‌മീര്‍ ഭരണകൂടത്തോടും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കശ്‌മീരില്‍ 4 ജി ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കിയത്. സംസ്ഥാനത്ത് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. നിലവില്‍ പോസ്റ്റ് പെയ്‌ഡ് കണക്ഷന്‍ ഉള്ള ഫോണുകളില്‍ 2ജി സര്‍വ്വീസ് മാത്രമാണ് ലഭിക്കുന്നത്. ബ്രോഡ് ബാന്‍റുകളിലും 2ജി ലഭിക്കും. എന്നാല്‍ 4ജി ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

ABOUT THE AUTHOR

...view details