കേരളം

kerala

ETV Bharat / bharat

ശബരിമല പ്രവേശനം; യുവതികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമെന്ന് സുപ്രീം കോടതി - Sabarimala news

കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി, രഹന ഫാത്തിമ എന്നിവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഇടുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വാദം കേള്‍ക്കുന്നത്

Supreme Court  Plea on Sabarimala  Sabarimala news  ശബരിമല പ്രവേശനം
ശബരിമല പ്രവേശനം; യുവതികൾ സമർപ്പിച്ച ഹർജി പരിഗണിക്കുമെന്ന സുപ്രീം കോടതി

By

Published : Mar 10, 2020, 1:52 PM IST

ന്യൂഡൽഹി:ശബരിമല യുവതി പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നൽകിയിട്ടും സ്ത്രീ പ്രവേശനം തടഞ്ഞുവെന്നാരോപിച്ച് യുവതി സമർപ്പിച്ച ഹർജിയിൽ അടുത്തയാഴ്ച വാദം കേൾക്കുമെന്ന് സുപ്രീം കോടതി. യുവതി പ്രവേശനം തടഞ്ഞതായി കാണിച്ച് കോളിൻ ഗോൺസാൽവസ് സമർപ്പിച്ച സബ്മിഷൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ ബിആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ ബഞ്ച് പരിഗണിച്ചു.

2018 സെപ്റ്റംബർ 29ന് സുപ്രീം കോടതി ശബരിമലയിലെ പ്രവേശനവിലക്ക് അസാധുവാക്കി. പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 25 (വിശ്വാസ സ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. വിധി വന്നതിന് ശേഷം കഴിഞ്ഞ മണ്ഡലകാലത്ത് ബിന്ദു അമ്മിണി, രഹന ഫാത്തിമ എന്നിവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. ഇടുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് വാദം കേൾക്കുക.

ABOUT THE AUTHOR

...view details