ലക്നൗ: ഉത്തർപ്രദേശ് ഗാസിയാബാദിലെ ഖോഡ കോളനിയില്‍ വ്യാഴാഴ്ചയാണ് രാത്രിയാണ് സംഭവം. 32 വയസ്സുള്ള ഊബര്‍ ഡ്രൈവർ ലഖൻ സിംഗാണ് കൊല്ലപ്പെട്ടത്. ലഖൻ സിംഗും മോഹിത് യാദവ് എന്ന യുവാവും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
വിവിപാറ്റ് പുനപരിശോധന ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. - കൊലപാതകം
ഫലപ്രഖ്യാപനം നീണ്ടു പോകാന്‍ സാധ്യത
യാത്രക്കാരനെ എടുക്കാന്‍ വേണ്ടി നാനക് കി പുലിയയിലേക്ക് വരികയായിരുന്നു ലഖൻ സിംഗ്. എതിര്‍ ദിശയില്‍ വന്ന മോഹിത് യാദവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിറക്കിയ ലഖൻ സിംഗിനെ ബേസ് ബോള്‍ ബാറ്റു കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലഖൻ സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലഖന്‍ സിംഗിന്‍റെ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനു ശേഷം പൊലീസ് സംഭവം സ്ഥിരീകരിച്ചു. പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പൊലീസ് അപര്‍ണ ഗൗതം പറഞ്ഞു.