ന്യൂഡൽഹി:കൊവിഡ് പടരുന്ന സാഹചര്യത്തിൽ നവംബർ മൂന്നിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം വെർച്വല്‍ ആയി നടത്തണമെന്ന മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്ത് രാഷ്ട്രീയ റാലികളുമായി ബന്ധപ്പെട്ട ഉചിതാമായ തീരുമാനം എടുക്കണമെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ഇലക്ഷൻ കമ്മിഷനോട് (ഇസിഐ) ആവശ്യപ്പെട്ടു. ഒക്ടോബർ 20 ലെ ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷനും മധ്യപ്രദേശ് ഊർജ്ജ മന്ത്രി പ്രദ്യുമാൻ സിംഗ് തോമാറും നൽകിയ ഹർജിയാണ് സുപ്രിം കോടതി പരിഗണിച്ചത്.
പ്രചരണ റാലികൾ വെർച്വൽ ആയി നടത്തണം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
സെപ്റ്റംബർ 29 ൽ പുറപ്പെടുവിച്ച കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി “ശാരീരിക ഒത്തുചേരലുകൾ” അനുവദിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രചരണ റാലികൾ വെർച്യൽ ആയി നടത്തണം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
മധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിനായി ഗ്വാളിയാർ നിയോജകമണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന തോമർ സമർപ്പിച്ച ഹർജിയിൽ, സെപ്റ്റംബർ 29 ൽ പുറപ്പെടുവിച്ച കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി “ശാരീരിക ഒത്തുചേരലുകൾ” അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 28 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപ തെരഞ്ഞെടുപ്പ് നവംബർ മൂന്നിന് നടക്കും.