കേരളം

kerala

ETV Bharat / bharat

സ്വാമി ചിൻമയാനന്ദ് കേസ്; അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ സുപ്രീംകോടതി സ്റ്റേ - അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ

അടുത്ത വാദം സുപ്രീം കോടതി ഡിസംബർ ഒൻപതിലേക്ക് മാറ്റി

സ്വാമി ചിൻമയാനന്ദ് കേസ്: അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിൽ സുപ്രീംകോടതി സ്റ്റേ

By

Published : Nov 16, 2019, 12:06 PM IST

ന്യൂഡൽഹി: സ്വാമി ചിൻമയാനന്ദിനെതിരെ ഷാജഹാൻപൂർ നിയമ വിദ്യാർഥിനി രേഖപ്പെടുത്തിയ പ്രസ്താവനയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിക്കാൻ ചിൻമയാനന്ദിന് അനുമതി കൊടുത്ത അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ ബെഞ്ചാണ് സ്റ്റേ ചെയ്തത്. കേസിൽ കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും നിയമ വിദ്യാർഥിയുടെ അപേക്ഷയിൽ ഉത്തർപ്രദേശ് സർക്കാരിൽ നിന്നും ചിൻമയാനന്ദിൽ നിന്നും പ്രതികരണങ്ങൾ തേടുകയും ചെയ്തു. അടുത്ത വാദം സുപ്രീം കോടതി ഡിസംബർ ഒൻപതിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details