ന്യൂഡൽഹി: എസ്‌സി- എസ്‌ടി വിഭാഗത്തിലുള്ള അധ്യാപരോടും വിദ്യാർഥികളോടും ജെഎൻയു അധികൃതർ വിവേചനം കാണിക്കുന്നുവെന്ന് ആരോപണം. ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അഭ്യർഥിച്ച് അധ്യാപക, വിദ്യാർഥി പ്രതിനിധി സംഘം കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനെ സമീപിച്ചു. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും ഉടൻ പരിശോധിക്കുമെന്നും ചർച്ചക്ക് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു.
എസ്‌സി- എസ്‌ടി വിഭാഗത്തിന് ജെഎൻയുവില്‍ വിവേചനമെന്ന് ആരോപണം
ഫീസ് വർധനവും സീറ്റുകൾ കുറച്ചതും വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്നും, അധ്യാപകർക്ക് അർഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും പ്രതിനിധി സംഘം ചർച്ചയിൽ ചൂണ്ടിക്കാണിച്ചു.
ജെഎൻയു സർവകലാശാല; എസ്‌സി, എസ്‌ടിക്കാരോട് വിവേചനമെന്ന് ആരോപണം
പെട്ടെന്നുണ്ടായ ഫീസ് വർധനവും സീറ്റുകൾ കുറച്ചതും എസ്‌സി, എസ്‌ടി വിഭാഗത്തിലുള്ള വിദ്യാർഥികളെ ബാധിച്ചിട്ടുണ്ടെന്നും ഈ വിഭാഗത്തിൽപെടുന്ന അധ്യാപകർക്ക് അർഹിക്കുന്ന സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്നും സംഘം ചൂണ്ടിക്കാണിച്ചു. എസ്‌സി, എസ്‌ടി വിഭാഗം അധ്യാപകരുടെ ഒഴിവ് നിലനിൽക്കുമ്പോഴും പ്രാപ്‌തരായവരെ തസ്‌തികയിലേക്ക് എടുക്കാൻ അധികാരികൾ തയ്യാറാകുന്നില്ലെന്നും സംഘം കൂട്ടിച്ചേർത്തു.