ന്യൂഡല്‍ഹി: ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ പ്രതികരണം തേടി. ഐ.എന്‍.എക്സ് മീഡിയ കേസില്‍ ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ നവംബര്‍ 16ന് ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഈ നടപടി ചോദ്യം ചെയ്ത് ചിദംബരത്തിന്‍റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് അഭിപ്രായം തേടിയത്.
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ; ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീം കോടതി
കേസ് പരിഗണിച്ച ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനോട് അഭിപ്രായം തേടിയത്.
ചിദംബരത്തിന്‍റെ ജാമ്യാപേക്ഷയില്‍ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീം കോടതി
നവംബര്‍ 25നകം മറുപടി നല്‍കുമെന്ന് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജസ്റ്റിസ് എ.എസ് ഭൊപ്പണ്ണ, ഹരികൃഷ്ണ റോയ് എന്നിവര്‍ അടങ്ങിയ ബഞ്ച് ഈ മാസം 26ന് ജാമ്യാപേക്ഷയില്‍ വീണ്ടും വാദം കേള്‍ക്കും. മൂന്നു മാസമായി ജയിലില്‍ കഴിയുന്ന ചിദംബരത്തിനായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിങ്വിയുമാണ് വാദിക്കുന്നത്.