ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ യുഎസില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്‌ക്ക് തിരിച്ചെത്താന്‍ അനുകൂല ഉത്തരവ് നല്‍കാതെ സുപ്രീം കോടതി. ഗര്‍ഭിണിയായ പൂജാ ചൗദരിയാണ് മൂന്ന് മാസമായി 18മാസമായ മകളോടൊപ്പം യുഎസില്‍ കുടുങ്ങിക്കിടക്കുന്നത്. മെയ് 13ന് യുഎസില്‍ നിന്നും പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടിയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഗര്‍ഭിണി ആയതിനാല്‍ സമയം വൈകിയാല്‍ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയും യുവതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവൊന്നും നല്‍കിയിട്ടില്ല.
യുഎസിലെ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്‌ക്ക് തിരിച്ചെത്താന്‍ അനുകൂല ഉത്തരവ് നല്‍കാതെ സുപ്രീം കോടതി - സുപ്രീം കോടതി
മെയ് 13ന് യുഎസില്‍ നിന്നും പുറപ്പെടുന്ന എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുമതി തേടിയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരാതി പരിഗണിച്ച ബെഞ്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി അപേക്ഷ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയ്‌ക്ക് കൈമാറുമെന്ന് വ്യക്തമാക്കിയിരുന്നു.
യുഎസിലെ ഇന്ത്യന്‍ വംശജയായ ഗര്‍ഭിണിയ്‌ക്ക് തിരിച്ചെത്താന്‍ അനുകൂല ഉത്തരവ് നല്‍കാതെ സുപ്രീം കോടതി
പരാതി പരിഗണിച്ച ബെഞ്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി അപേക്ഷ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയ്‌ക്ക് കൈമാറുമെന്ന് വ്യക്തമാക്കിയിരുന്നു. നാളെയാണ് എയര്‍ ഇന്ത്യ വിമാനം യുഎസില്‍ നിന്നും പുറപ്പെടുന്നത്. വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനിരിക്കുകയാണ് തങ്ങളെന്ന് കോടതിയെ അറിയിച്ച അഭിഭാഷകനോട് എസ്‌ജിയുമായി വിഷയം സംസാരിക്കട്ടെയെന്നാണ് സുപ്രീം കോടതി അറിയിച്ചത്.