പട്ടിദാർ പ്രക്ഷോഭം; ഹാർദിക് പട്ടേലിന് ജാമ്യം
2015ല്‍ പട്ടേല്‍ വിഭാഗക്കാര്‍ക്കുള്ള സംവരണം എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് ഹാർദിക് പട്ടേലിനു കീഴിലുള്ള പട്ടിദാർ അനാമത് ആന്ദോളൻ സമിതി അഹമ്മദാബാദിൽ മെഗാ റാലി സംഘടിപ്പിച്ചിരുന്നു. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാര്‍ദിക്കിനെതിരെയുള്ള കുറ്റം.
ന്യൂഡല്‍ഹി: 2015ലെ ഗുജറാത്ത് പട്ടിദാർ പ്രക്ഷോഭത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് നേതാവ് ഹാർദിക് പട്ടേലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാർച്ച് 6 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ നല്‍കി ഹര്‍ജിയില്‍ വിശദീകരണം തേടി ജസ്റ്റിസുമാരായ യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ച് ഗുജറാത്ത് സർക്കാരിന് നോട്ടീസ് നൽകി. അഞ്ച് വർഷമായിട്ടും കേസ് പൂർത്തിയാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇനിയും കേസ് നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന് ബെഞ്ച് പരാമർശിച്ചു. പട്ടേല്‍ വിഭാഗക്കാര്‍ക്കുള്ള സംവരണം എടുത്തുമാറ്റിയതില്‍ പ്രതിഷേധിച്ച് ഹാർദിക് പട്ടേലിനു കീഴിലുള്ള പട്ടിദാർ അനാമത് ആന്ദോളൻ സമിതി അഹമ്മദാബാദിൽ മെഗാ റാലി സംഘടിപ്പിച്ചിരുന്നു. സംഭവത്തില്‍ നിയമവിരുദ്ധമായി ആള്‍ക്കൂട്ടത്തെ ചേര്‍ത്തതിന് ഹാര്‍ദിക് പട്ടേലിനെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് ഹാര്‍ദിക്കിനെതിരെയുള്ള കുറ്റം.