തെരഞ്ഞടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ വിമർശനം - supreme court
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി എസ് പി അധ്യക്ഷ മായാവതി എന്നിവരുടെ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടിയെടുത്തുവെന്ന് സുപ്രീംകോടതി.
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സുപ്രീംകോടതി. കമ്മീഷന് സ്വന്തം അധികാരത്തെക്കുറിച്ച് ബോധ്യമില്ലെയെന്ന് കോടതി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.എസ്.പി അധ്യക്ഷ മായാവതി എന്നിവര്‍ നടത്തിയ വിദ്വേഷ പരാമർശത്തിൽ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷ്യനായ ബെഞ്ചാണ് വിമർശിച്ചത്. അതേസമയം പെരുമാറ്റ ചട്ടം ലംഘിക്കുന്നവര്‍ക്ക് ഉപദേശക സ്വഭാവമുള്ള നോട്ടീസ് അയക്കാനും തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാനും മാത്രമേ കമ്മീഷന് കഴിയുകയുള്ളുവെന്നും അവരെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.