കേരളം

kerala

By

Published : Feb 19, 2020, 7:36 PM IST

ETV Bharat / bharat

അനധികൃത മണൽ ഖനനം: അടിയന്തര നടപടി സ്വീകരിക്കാൻ രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം

മാർഗനിർദേശമില്ലാത്ത മണൽ ഖനനം പരിസ്ഥിതിയെ തകർക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു

illegal mining  illegal sand mining  Rajasthan government  Supreme Court  അനധികൃത മണൽ ഖനനം  രാജസ്ഥാൻ സർക്കാർ
അനധികൃത മണൽ ഖനനം: അടിയന്തര നടപടി സ്വീകരിക്കാൻ രാജസ്ഥാൻ സർക്കാരിന് സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി: അനധികൃത മണൽ ഖനനം തടയാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് രാജസ്ഥാൻ സർക്കാരിനും കളക്ടർക്കും പൊലീസ് സൂപ്രണ്ടിനും സുപ്രീം കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് രാജസ്ഥാൻ സർക്കാരിന് നിർദേശം നൽകിയത്. മാർഗനിർദേശമില്ലാത്ത മണൽ ഖനനം പരിസ്ഥിതിയെ തകർക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മണൽ ഖനനം പാട്ടത്തിന് നൽകണമെന്ന അപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.

നിരോധനത്തിനു ശേഷവും അനധികൃത ഖനനം നടക്കുന്നുണ്ട്. രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് അഭിഭാഷകൻ പറഞ്ഞു. രാജസ്ഥാനിലെ അനധികൃത ഖനനം തടയുന്നതിനുള്ള നടപടികൾ നിർദേശിക്കാൻ സെൻട്രൽ എംപവേർഡ് കമ്മിറ്റിക്കും (സിഇസി) നിർദ്ദേശം നൽകി. ആറ് ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും കോടതി പറഞ്ഞു. രാജസ്ഥാൻ സർക്കാർ 4 ആഴ്ചയ്ക്കുള്ളിൽ 'ആക്ഷൻ ടേക്കൺ' റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. അനധികൃത മണൽ ഖനനം നിർത്താൻ 2017 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ABOUT THE AUTHOR

...view details