ന്യൂഡൽഹി: ഇന്ത്യ-മ്യാൻമർ-തായ്‌ലൻഡ് ത്രിരാഷ്ട്ര ഹൈവേയിൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിട്ടത്. മണിപ്പൂർ ഹൈക്കോടതിയോട് ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ത്രിരാഷ്ട്ര ഹൈവേയിൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാൻ കേന്ദ്രത്തിന് സുപ്രീം കോടതി അനുമതി
അയൽരാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം കണക്കിലെടുത്ത് പാലം നിർമാണം പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന് വേണുഗോപാൽ അറിയിക്കുകയും ചെയ്തു.
ത്രിരാഷ്ട്ര ഹൈവേയിൽ പാലത്തിന്റെ നിർമാണ
അതേസമയം ഇന്ത്യയുടെ വിശ്വാസ്യതയെക്കുറിച്ച് മ്യാൻമർ സംശയം പ്രകടിപ്പിച്ചതായി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് അയൽരാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം കണക്കിലെടുത്ത് പാലം നിർമാണം പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന് വേണുഗോപാൽ അറിയിക്കുകയും ചെയ്തു.