ന്യൂഡല്‍ഹി: വായ്‌പ മൊറട്ടോറിയം കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് സുപ്രീംകോടതി ഡിസംബര്‍ 14 ലേക്ക് നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത് ഡിസംബര്‍ 14ലേക്ക് നീട്ടിയത്.
മൊറട്ടോറിയം കാലാവധി നീട്ടല്‍; വാദം കേള്‍ക്കുന്നത് ഡിസംബര്‍ 14 ലേക്ക് നീട്ടി
കൊവിഡ് പശ്ചാത്തലത്തില്‍ മൊറട്ടോറിയം കാലാവധി നീട്ടണമെന്നും കൂട്ടുപലിശ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്
വായ്‌പ പുനക്രമീകരണം ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കുമെന്ന് ആര്‍ബിഐക്ക് വേണ്ടി ഹാജരായ അഡ്വ വി ഗിരി സുപ്രീം കോടതിയെ അറിയിച്ചു. പരാതിയില്‍ പറഞ്ഞ ആവശ്യങ്ങളൊന്നും തന്നെ എതിര്‍കക്ഷികള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പരാതിക്കാരനും അഭിഭാഷകനുമായ വിനോദ് തിവാരി പറഞ്ഞു. മാര്‍ച്ച് 31 വരെ വായ്‌പ പുനക്രമീകരണം നീട്ടണമെന്ന് ഐബിഐ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായ വാര്‍ത്തകളുണ്ടെന്നും വിനോദ് തിവാരി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്‌തയാണ് ഹാജരായത്. കൊവിഡ് സാഹചര്യത്തില്‍ ജനങ്ങളുടെ സാമ്പത്തിക പ്രശ്‌നം ലഘൂകരിക്കുന്നതിനായി കേന്ദ്രം എല്ലാ നടപടികളും സ്വീകരിച്ചതായി തുഷാര്‍ മെഹ്‌ത കോടതിയെ ബോധിപ്പിച്ചു. മൊറട്ടോറിയം കാലാവധി നീട്ടുന്നതിനായി ഗജേന്ദര്‍ ശര്‍മ, വിനോദ് തിവാരി എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.