ദില്ലി : ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണം ഗൂഢാലോചനയുടെ ഫലമായി കെട്ടിചമച്ചതാണെന്ന അഭിഭാഷകന്‍റെ ആരോപണത്തിൽ , സിബിഐ, ഇന്‍റലിജൻസ്, ദില്ലി പൊലീസ് മേധാവികളെ സുപ്രീംകോടതി വിളിച്ചു വരുത്തി. മൂജസ്റ്റിസുമാരായ അരുൺ മിശ്ര, രോഹിൻടൺ നരിമാൻ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് നിർദേശം നൽകിയത്.
ചീഫ് ജസ്റ്റിസിന് എതിരായ പീഡനാരോപണം : സിബിഐ, ഇന്‍റലിജൻസ്, ദില്ലി പൊലീസ് മേധാവികളെ വിളിച്ചു വരുത്തി - രഞ്ജൻ ഗൊഗോയ്
രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായി ഉന്നയിച്ചതുമാണെന്ന അഭിഭാഷകന്‍റെ ആരോപണത്തിനാണ് സുപ്രീംകോടതി നടപടി
രഞ്ജൻ ഗൊഗോയ്
ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയുടെ തെളിവുകൾ ഹാജരാക്കാൻ അഭിഭാഷകനായ ഉത്സവ് ബെയ്‍ൻസിനോട് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്‍സിനെതിരായ ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെ ജെറ്റ് എയർവേയ്‍സ് ഉടമ നരേഷ് ഗോയലും വാതുവയ്പ്പുകാരനും ഇടനിലക്കാരനുമായ രമേശ് ശർമയും ചേർന്ന് കെട്ടിചമച്ചാതാണ് ലൈംഗിക ആരോപണമെന്നായിരുന്നു ഉത്സവ് ബെയ്‍ൻസിന്‍റെ ആരോപണം.