കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജൽപൈഗുരിയിൽ എൽപിജി സിലിണ്ടറില്‍ മണല്‍ . പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ)യുടെ ഭാഗമായി ലഭിച്ച ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് ആറ് കിലോ മണല്‍ ലഭിച്ചത്. പശ്ചിമബംഗാളിലെ രാജ്‌ഗഞ്ച് നിവാസിയായ രമേശ് റോയി 12 ദിവസങ്ങൾക്ക് മുമ്പാണ് പിഎംയുവൈ പദ്ധതിയിൽ എൽപിജി സിലിണ്ടർ വാങ്ങിയത്. എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്‌ച ആയപ്പോഴേക്കും ഗ്യാസ് തീർന്നു. സിലിണ്ടർ തൂക്കി നോക്കിയപ്പോൾ 21 കിലോഗ്രാം ഭാരം അനുഭവപ്പെട്ടു.
ഗ്യാസ് സിലിണ്ടറില്‍ കണ്ടെത്തിയത് ആറ് കിലോഗ്രാം മണല്‍ - പശ്ചിമ ബംഗാൾ
പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ)യുടെ ഭാഗമായി ലഭിച്ച ഗ്യാസ് സിലിണ്ടറിലാണ് മണൽ നിറച്ചിരുന്നത്.
ഗ്യാസ് സിലിണ്ടറിനുള്ളിൽ മണൽ
സാധാരണ 15 കിലോഗ്രാം ഭാരം വരുന്ന ഒഴിഞ്ഞ ഗ്യാസ് സിലിണ്ടറിൽ അധികമായുള്ള ആറ് കിലോ തൂക്കം സംശയം തോന്നിപ്പിച്ചതിനാലാണ് രമേശ് അയൽവാസികളുടെ സഹായത്തോടെ സിലിണ്ടർ തുറന്ന് പരിശോധിച്ചത്. ആറ് കിലോ മണൽ ഗ്യാസ് സിലിണ്ടറിനുള്ളിൽ വന്നതെങ്ങനെയെന്ന് അറിയില്ലെന്നാണ് വിതരണക്കാരൻ പറഞ്ഞത്. കൂടാതെ, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഗ്യാസ് വിതരണക്കാരൻ വ്യക്തമാക്കി.