ന്യൂഡൽഹി:കൊവിഡ് 19 ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജെപി ദേശീയ വക്താവ് സാംബിത് പത്ര ആശുപത്രി വിട്ടു. നിങ്ങൾ എല്ലാവരുടെയും അനുഗ്രഹം കൊണ്ട് രോഗം ഭേദമായി ഞാൻ വീട്ടിലേക്ക് മടങ്ങുന്നു. പൂര്‍ണമായും സുഖം പ്രാപിക്കാൻ കുറച്ച് സമയമെടുക്കുമെന്നും സാംബിത് പത്ര ട്വിറ്ററില്‍ കുറിച്ചു.
ബിജെപി വക്താവ് സാംബിത് പത്ര ആശുപത്രി വിട്ടു - കൊവിഡ് ലക്ഷണം
രോഗാവസ്ഥയിൽ തന്നോടൊപ്പം നിന്ന എല്ലാ ബിജെപി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും സാംബിത് പത്ര നന്ദി പറഞ്ഞു.
രോഗാവസ്ഥയിൽ തന്നോടൊപ്പം നിന്ന എല്ലാ ബിജെപി നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കും പത്ര മറ്റൊരു ട്വീറ്റിലൂടെ നന്ദി പറഞ്ഞു. തന്‍റെ രോഗാവസ്ഥയിൽ പാർട്ടി "ഒരു അമ്മയെപ്പോലെ" ആശങ്കാകുലയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസമാണ് കൊവിഡ് ലക്ഷണങ്ങളോടെ പത്രയെ ഗുഡ്‌ഗാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിരവധി ബിജെപി നേതാക്കൾ പത്രക്ക് രോഗമുക്തി നേര്‍ന്നു കൊണ്ട് രംഗത്തെത്തിയിരുന്നു.
അതേസമയം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും കൊവിഡ് ലക്ഷണത്തെ തുടര്‍ന്ന് പരിശോധനക്ക് വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്‍റെ പരിശോധനാഫലം നാളെ ലഭിക്കും.