പുല്‍വാമ ഭീകരാക്രമണത്തിന്‍റെമുഖ്യസൂത്രധാരന്‍ സജദ് ഖാന്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരകരില്‍ ഒരാളായമുദാസറിന്‍റെഅടുത്ത അനുയായിയും ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയുമാണ് ഇയാള്‍.ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്നാണ്ഡല്‍ഹി പൊലീസ് സജദിനെ അറസ്റ്റ് ചെയ്തത്. സജദിന്‍റെ രണ്ട് സഹോദരന്മാരും ജെയ്ഷെ മുഹമ്മദ് അംഗങ്ങളാണെന്ന് പൊലീസ് വ്യക്തമാക്കി.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍ - ജെയ്‌ഷെ മുഹമ്മദ്
ഫെബ്രുവരി 14-ന് പുല്‍വാമയില്‍ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരന്‍ സജദ് ഖാന്‍ അറസ്റ്റില്‍.
സജദ് ഖാന്‍ അറസ്റ്റില്‍
പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമ സജദ് ആണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ സിആർപിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ്കൊല്ലപ്പെട്ടത്. ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ആദില്‍ അഹമ്മദ് ധര്‍ എന്ന ചാവേര്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹനവ്യൂഹത്തിനിടയിലേക്ക് ഓടിച്ച് കയറ്റിയാണ് ആക്രമണം നടത്തിയത്.