ഡെറാഡൂൺ: ഗംഗാ നദിയുടെ പുനരുജ്ജീവനത്തിനായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന സന്യാസിനി സദ്‌വി പദ്‌മാവതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. കേന്ദ്ര ജൽശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് അദ്ദേഹത്തിന്‍റെ സെക്രട്ടറി എന്നിവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സദ്‌വി പദ്‌മാവതി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
ഗംഗാ പുനരുജ്ജീവനം; നിരാഹാര സമരം നടത്തുന്ന സദ്‌വി പദ്‌മാവതി പ്രധാനമന്ത്രിക്ക് കത്തെഴുതി - പ്രധാനമന്ത്രിക്ക് കത്തെഴുതി
ആശ്രമത്തില്‍ നിരാഹാരത്തില്‍ കഴിയുന്ന സന്യാസിനി സദ്‌വി പദ്‌മാവതിയെ ഡെറാഡൂണിലെ ഗവൺമെന്‍റ് ഡൂൺ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ജനുവരി 30ന് എയര്‍ ലിഫ്റ്റ് ചെയ്തിരുന്നു
ഗംഗാ നദിയുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങൾ എത്രയും വേഗം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിസംബര്‍ 15 മുതല്‍ നിരാഹാര സമരം നടത്തുകയാണ് സദ്‌വി പദ്‌മാവതി. ഇവരുടെ നിരാഹാരം അവസാനിപ്പിക്കാനും ബലപ്രയോഗത്തിലൂടെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നില്‍ സംസ്ഥാന സർക്കാരിന്‍റെ ഗൂഢാലോചനയാണെന്ന് മാത്രി സദൻ മേധാവി സ്വാമി ശിവാനന്ദ് സരസ്വതി ആരോപിച്ചു. ആശ്രമത്തില്‍ നിരാഹാരത്തില്‍ കഴിയുന്ന ഇവരെ ഡെറാഡൂണിലെ ഗവൺമെന്‍റ് ഡൂൺ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ജനുവരി 30ന് എയര്‍ ലിഫ്റ്റ് ചെയ്തിരുന്നു. ബലപ്രയോഗത്തിലൂടെ അത്തരമൊരു നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വാമി ശിവാനന്ദ് സരസ്വതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകിയിട്ടുണ്ട്.
ഗംഗാ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട സമരങ്ങൾക്കും പരിപാടികൾക്കും പിന്തുണയും നേതൃത്വവും നല്‍കുന്ന ആളാണ് സ്വാമി ശിവാനന്ദ് സരസ്വതി. 2011ല്‍ സ്വാമി ശിവാനന്ദിന്‍റെ ശിഷ്യനായ നിഗമാനന്ദ് 115 ദിവസത്തെ ഉപവാസത്തിനൊടുവില്‍ മരണപ്പെട്ടിരുന്നു. 201ല്‍ 86 കാരനായ ഐഐടി പ്രൊഫസർ ജി.ഡി അഗർവാളും നീണ്ട നിരാഹാര സമരത്തെ തുടർന്ന് മരിച്ചു. സദ്‌വി പത്മാവതി നടത്തുന്ന നിരാഹാര സമരത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധ ക്ഷണിച്ച് കൊണ്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ മുമ്പ് കത്തയച്ചിരുന്നു.