ജയ്പുര്‍: കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
സച്ചിന്‍ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്-19
അദ്ദേഹത്തിന്‍റെ ആരോഗ്യ നില തൃപ്തികരമാണെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു
കൊവിഡ് പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചികിത്സയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പ്രവേശിക്കുകയും കൊവിഡ് പരിശോധന നടത്തുകയും ചെയ്യണം. എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് വിശ്വസിക്കുന്നതായും സച്ചിൻ പൈലറ്റ് ട്വിറ്ററിൽ കുറിച്ചു. രാജസ്ഥാനിലെ ടോങ്കില്‍നിന്നുള്ള എം.എല്‍.എയായ സച്ചിന്‍, ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും പ്രചരണ പരിപാടികളില്‍ പങ്കെടുത്തിരുന്നു.