ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശവിഷയം സുപ്രീംകോടതി ഏഴംഗ ബെഞ്ചിലേക്ക് കൈമാറി. വിഷയം ജനുവരി ആദ്യം പരിഗണിക്കാനും തീരുമാനമായിട്ടുണ്ട്. സുപ്രീംകോടതി പുറത്തുവിട്ട നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം ഏഴംഗ ബെഞ്ചിന് ഇതുവരെ രൂപം നല്‍കിയിട്ടില്ല. നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ് ഏഴംഗ ബെഞ്ചിലേക്ക് കൈമാറിയത്. പുതിയ നടപടി പ്രകാരം ശബരിമല വിഷയത്തിലെ പുനപരിശോധനാ ഹര്‍ജികളും ഏഴംഗ ബെഞ്ചായിരിക്കും പരിഗണിക്കുക.
ശബരിമല യുവതീ പ്രവേശന വിഷയം ഏഴംഗ ബെഞ്ചിന് കൈമാറി - ശബരിമല യുവതീ പ്രവേശം
ശബരിമല വിഷയത്തിലെ പുനപരിശോധനാ ഹര്‍ജികളും ഏഴംഗ ബെഞ്ചായിരിക്കും പരിഗണിക്കുക. എന്നാല്‍ പുതിയ ബെഞ്ചിന് ഇതുവരെ രൂപം നല്‍കിയിട്ടില്ല
ബെഞ്ചിലെ അംഗങ്ങളുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. ശബരിമലയില്‍ സന്ദര്‍ശനം നടത്താന്‍ സംരക്ഷണം ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്‌ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഏഴംഗ ബെഞ്ച് രൂപീകരണത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ചത്. ശബരിമലയിലെ യുവതീ പ്രവേശനം ഗൗരവമുള്ള വിഷയമാണെന്നും ശബരിമലയിലെ സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബിന്ദുവിന്‍റെയും, രഹ്‌ന ഫാത്തിമയുടെയും ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.