കേരളം

kerala

By

Published : Oct 16, 2019, 11:50 PM IST

ETV Bharat / bharat

പിഎംസി ബാങ്ക് കുംഭകോണം; എസ്.എസ് അറോറ അറസ്റ്റില്‍

പിഎംസി ബാങ്കിന്‍റെ പ്രവർത്തനങ്ങൾ കഴിഞ്ഞ മാസമാണ് ആർബിഐ നിയന്ത്രിച്ചത്. 2008നും 2019നും ഇടയിൽ പി‌എം‌സി ബാങ്ക് അധികൃതർ എച്ച്ഡി‌എല്ലിന് വായ്പ നൽകിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പിഎംസി ബാങ്ക് കുംഭകോണം; എസ്.എസ് അറോറ അറസ്റ്റില്‍

മുംബൈ: പിഎംസി ബാങ്ക് തട്ടിപ്പില്‍ മുൻ ഡയറക്ടർ എസ്.എസ് അറോറയെ അറസ്റ്റ് ചെയ്തു. മുംബൈയിലെ പൊലീസിന്‍റെ സാമ്പത്തിക കുറ്റവിഭാഗമാണ് അറോറയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിഎംസി ബാങ്ക് കുംഭകോണവുമായി ബന്ധപ്പെട്ട് എസ്.എസ് അറോറയെ ചോദ്യം ചെയ്യുകയാണെന്ന് ഇ.ഒ.ഡബ്യൂ മേധാവി രാജവേന്ദ്ര സിൻഹ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, പിഎംസി ബാങ്കിലെ നിക്ഷേപകരുടെ ഒരു സംഘം മുംബൈ പൊലീസ് കമ്മിഷണർ സഞ്ജയ് ബാർവെയുമായി നേരത്തെ കൂടിക്കാഴ്ച നടത്തി.
പിഎംസി ബാങ്കിന്‍റെ പ്രവർത്തനങ്ങൾ കഴിഞ്ഞ മാസമാണ് ആർബിഐ നിയന്ത്രിച്ചത്. വായ്പകളും അഡ്വാൻസുകളും അനുവദിക്കുകയോ പുതുക്കുകയോ ചെയ്യരുത്, നിക്ഷേപം നടത്തുകയോ ഫണ്ട് കടം വാങ്ങൽ, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക എന്നിവയടക്കം ഏതെങ്കിലും ബാധ്യത വരുത്തുകയോ ചെയ്യരുതെന്നും ആർബിഐ ആവശ്യപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൗസിങ് ഡെവലപ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രേക്ചർ ലിമിറ്റഡിന്‍റെ ഉടമസ്ഥതയിലുള്ള 3,830 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോസ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ, കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ രണ്ട് പിഎംസി ബാങ്ക് ഉപഭോക്തക്കളാണ് മരിച്ചത്. ബാങ്കിലെ പ്രതിസന്ധിയെ തുടർന്ന് ഇവർ സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബങ്ങൾ ആരോപണം ഉന്നയിച്ചു. വിഷയം കേന്ദ്ര സർക്കാരുമായി ഉടൻ ചർച്ച ചെയ്യുമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു. ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ കോടതി മുൻ പിഎംസി ചെയർമാൻ വാര്യം സിംഗ്, എച്ച്ഡിഎൽ പ്രൊമോട്ടർമാരായ രാകേഷ് വാധവൻ, സാരംഗ് വാധവൻ എന്നിവരെ ഒക്ടോബർ 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
മുൻപ് എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയിട്ടും 2008നും 2019നും ഇടയിൽ പി‌എം‌സി ബാങ്ക് അധികൃതർ എച്ച്ഡി‌എല്ലിന് വായ്പ നൽകിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details