കർണാടകയില്‍ ബിജെപിക്ക് അട്ടിമറി ജയം - ബിജെപി
ബാംഗ്ലൂര്‍ രാജരാജേശ്വരി നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്.
ബെംഗളൂരു: കർണാടകയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ബാംഗ്ലൂര്‍ രാജരാജേശ്വരി നഗര്‍, തുംകൂര്‍ ജില്ലയിലെ സിറ എന്നീ മണ്ഡലങ്ങളില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. സിറയില്‍ ഡോ.സി.എം.രാജേഷ് ഗൗഡ പന്ത്രണ്ടായിരം വോട്ടുകള്‍ക്കാണ് വിജയിച്ച് ചരിത്രം സൃഷ്ടിച്ചു. അതേസമയം രാജരാജേശ്വരി നഗറില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി എന്‍.മുനിരത്ന അന്‍പത്തി എട്ടായിരം വോട്ടുകള്‍ക്കാണ് തന്‍റെ എതിര്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് ശക്തി കേന്ദ്രങ്ങളിലാണ് ബിജെപി അട്ടിമറി വിജയം നേടിയിരിക്കുന്നത്. യെദ്യൂരപ്പയുടെ അഭിമാന പോരാട്ടമെന്നാണ് ഈ തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചിരുന്നത്.