കേരളം

kerala

ETV Bharat / bharat

എംപിമാരുടെ പ്രതിഷേധം, ഉപവാസമിരുന്ന്​ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ - പ്രതിപക്ഷ എംപിമാർ

രാജ്യസഭയില്‍ തനിക്കെതിരെ സംഭവിച്ച കാര്യങ്ങളില്‍ വളരെയധികം ദുഃഖമുണ്ടെന്നും മാനസിക ക്ലേശം മൂലം കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹരിവന്ദ് രാജ്യസഭ അധ്യക്ഷന് ​ നല്‍കിയ കത്തില്‍ പറയുന്നു.

Harivansh fast  RS deputy chairman  RS Deputy Chairman on one-day fast  RS Deputy Chairman on one-day fast  കാർഷിക പരിഷ്കരണ ബില്ല്  ഉപവാസമിരുന്ന്​ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ  ന്യൂഡൽഹി  പ്രതിപക്ഷ എംപിമാർ  രാജ്യസഭ സമ്മേളനം
എംപിമാരുടെ പ്രതിഷേധം, ഉപവാസമിരുന്ന്​ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ

By

Published : Sep 22, 2020, 12:52 PM IST

ന്യൂഡൽഹി:കാർഷിക പരിഷ്കരണ ബില്ലുകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ പ്രതിപക്ഷ എംപിമാർ സഭയിൽ അക്രമാസക്തമായതിനെതിരെ ഏകദിന ഉപവാസവുമായി രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവന്ദ്. ഉപവാസമിരിക്കുമെന്ന കാര്യം​ ​അറിയിച്ച്‌​ ഹരിവന്ദ്​ രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന്​ കത്ത്​ നല്‍കി.

രാജ്യസഭയില്‍ തനിക്കെതിരെ സംഭവിച്ച കാര്യങ്ങളില്‍ വളരെയധികം ദുഃഖമുണ്ടെന്നും മാനസിക ക്ലേശം മൂലം കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹരിവന്ദ് രാജ്യസഭ അധ്യക്ഷന്​ നല്‍കിയ കത്തില്‍ പറയുന്നു. സഭയിലെ സംഭവങ്ങളെത്തുടർന്ന് താൻ അസ്വസ്ഥനാണെന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

ഞായറാഴ്ച ശബ്​ദ വോട്ടിലൂടെ പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ വോ​ട്ടെടുപ്പ്​ വേണമെന്ന ആവശ്യം നിരസിച്ച രാജ്യസഭ ഡെപ്യൂട്ടി ചെയർമാന്‍റെ നടപടിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രകോപിതരാവുകയായിരുന്നു. സഭയുടെ നടുത്തളത്തിലേക്കും ഡെപ്യൂട്ടി ചെയർമാന്‍റെ ഡയസിലും കയറിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാചട്ടങ്ങളുടെ പുസ്​തകം കീറി എറിയുകയും ചെയ്​തിരുന്നു.

ബില്ലിനെതിരെ പ്രതിഷേധിച്ച് അക്രമാസക്തമായി പെരുമാറിയ തൃണമൂൽ കോൺഗ്രസിലെ (ടിഎംസി) ഡെറക് ഒബ്രയൻ, ഡോല സെൻ, ആം ആദ്മി പാർട്ടിയുടെ (എഎപി) സഞ്ജയ് സിംഗ്, കോൺഗ്രസിലെ രാജീവ് സതവ്, റിപ്പൺ ബോറ, സയ്യിദ് നാസിർ ഹുസൈൻ, സിപിഎമ്മിലെ കെ.കെ രാഗേഷ്, എലമരം കരീം എന്നിവരെ ഒരാഴ്ച സസ്പെൻഡ് ചെയ്തതായി രാജ്യസഭാ ചെയർമാൻ എം വെങ്കയ്യ നായിഡു അറിയിച്ചു.

ABOUT THE AUTHOR

...view details