തെലങ്കാന:പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കുറഞ്ഞത് 5,000 രൂപയെങ്കിലും നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ലോക്‌ഡൗൺ ഏപ്രിൽ 14 ന് അപ്പുറത്തേക്ക് നീട്ടിയ സാഹചര്യത്തിലാണിത്. കൊവിഡ് വൈറസ് മൂലം മരിക്കുന്നില്ലെങ്കിൽ വിശപ്പ് മൂലം മരിക്കുമെന്നാണ് അവർ പറയുന്നത്.
ലോക്‌ഡൗൺ നീട്ടിയാൽ പാവപ്പെട്ടവര്‍ക്ക് 5000 രൂപ വീതം നല്‍കണമെന്ന് ഒവൈസി - എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി
കൊവിഡ് 19ന് മതമില്ല. സാമൂഹിക അകലം പാലിക്കണമെന്നും പള്ളികളിൽ ഒത്തുകൂടാതെ വീട്ടിൽ പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു
പ്രധാനമന്ത്രി തന്നെയും തന്‍റെ മറ്റ് എംപിമാരെയും വിളിച്ചിട്ടില്ല. കേരളത്തിൽ നിന്നുള്ള മുസ്ലീം ലീഗിലെ മൂന്ന് എംപിമാരെയും വിളിച്ചിട്ടില്ലെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ട്രെൻഡായ "കൊറോണ ജിഹാദി"നെക്കുറിച്ചും ഒവൈസി സംസാരിച്ചു. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ആളുകൾ രാജ്യത്തെ ശക്തിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ എന്‍റെ പ്രധാനമന്ത്രിയാണ്. ഈ സമയത്ത് നമ്മുടെ രാജ്യത്ത് വിദ്വേഷം വളർത്തുന്ന ചിലരുണ്ട്. പാവപ്പെട്ടവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിക്കാൻ ഞാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ഉദാഹരണമായി കുടിയേറ്റക്കാർ ഞങ്ങളുടെ സഹോദരന്മാരാണെന്നും സംസ്ഥാനത്ത് ആരും പട്ടിണി കിടക്കില്ലെന്നും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19ന് മതമില്ല. സാമൂഹിക അകലം പാലിക്കണമെന്നും പള്ളികളിൽ ഒത്തുകൂടാതെ വീട്ടിൽ പ്രാർത്ഥന നടത്തണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഇൻഡോറിൽ ആരോഗ്യ പ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞത് ശരിയല്ല. ആരോഗ്യ പ്രവർത്തകർ നമ്മുടെ ജീവൻ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. എന്‍റെ സ്വന്തം മണ്ഡലത്തിൽ ഒരു കോൺസ്റ്റബിളിനെ ആക്രമിച്ചതിൽ എനിക്ക് ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് -19 ടെസ്റ്റുകളോട് പൂർണമായി സഹകരിച്ചവർക്ക് ഒവൈസി നന്ദി പറഞ്ഞു.