കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടെ മരണമടഞ്ഞാൽ 50 ലക്ഷം രൂപ ഇൻഷുറൻസ്
50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഗ്രാമസേവകർ, കോൺസ്റ്റബിൾമാർ, കരാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, അംഗൻവാടി തൊഴിലാളികൾ എന്നിവരെയും സംസ്ഥാന സർക്കാർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
കൊവിഡ് -19 വിരുദ്ധ പ്രവർത്തനത്തിനിടെ മരണമടഞ്ഞാൽ 50 ലക്ഷം രൂപ ഇൻഷുറൻസ്
ജയ്‌പൂർ:കൊവിഡ് -19 പ്രതിരോധ പ്രവർത്തനത്തിനിടെ വൈറസ് ബാധിച്ച് മരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് കേന്ദ്രസർക്കാർ നേരത്തെ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഗ്രാമസേവകർ, കോൺസ്റ്റബിൾമാർ, കരാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, അംഗൻവാടി തൊഴിലാളികൾ എന്നിവരെയും സംസ്ഥാന സർക്കാർ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.