ഡല്‍ഹി സംഘര്‍ഷം; കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിളിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചു - Kejriwal
രത്തന്‍ ലാലിന്‍റെ കുടുംബത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചിരുന്നു
ഡല്‍ഹി സംഘര്‍ഷം; കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിളിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: വടക്കുകിഴക്കൻ ഡല്‍ഹിയിലെ അക്രമത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന്‍റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. രത്തന്‍ ലാലിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ നല്‍കുമെന്ന് ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. രത്തന്‍ ലാലിന്‍റെ കുടുംബത്തെ മുഖ്യമന്ത്രി ചൊവ്വാഴ്ച സന്ദര്‍ശിച്ചിരുന്നു.